29.7 C
Kunnamkulam
Saturday, August 15, 2026
Home Bureaus Perumpilavu ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

30

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള സെന്റ് ജോര്‍ജ് കുടുംബ യൂണിറ്റ് ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പുലിക്കോട്ടില്‍ ജോയിയുടെ വസതിയില്‍ നടന്ന യോഗത്തില്‍, ഇടവക വികാരി ഫാദര്‍ അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണില്‍ എസ്എസ്എല്‍സി, പ്ലസ്ടു, മറ്റു ഉന്നത വിജയം നേടിയ യൂണിറ്റ് അംഗങ്ങളെ അനുമോദിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എം സജീവന്‍, സെക്രട്ടറി കെ.വി ജോയ്, ട്രഷറര്‍ പി.യു. എഡ് വി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.കെ ചെറിയാന്‍, പി കെ ജോയി, എല്‍സി തമ്പി, റെജി ജോയ്‌മോന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!