ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണം, പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് എന്നിവ നടത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ചാലിശേരി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി വിനു അധ്യക്ഷത വഹിച്ചു. സംസ്‌കൃത പണ്ഡിതനും ചൈതന്യ വായനശാല പ്രസിഡന്റുമായ ഡോ. ഇ.എന്‍. ഉണ്ണികൃഷ്ണന്‍, പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. വായനശാല പ്രസിഡന്റ് ബാബു പി. ജോര്‍ജ്, സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ്, ട്രഷറര്‍ പി.എസ്. വിനു, സി.വി.ഷാബു, ടി.എം.ബഷീര്‍, ലൈബ്രേറിയന്‍ ചെറി, പി.കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.



