25 C
Kunnamkulam
Saturday, August 15, 2026
Home Bureaus Erumapetty ലോഹിതദാസ് അനുസ്മരണം സംഘടിപ്പിച്ചു

ലോഹിതദാസ് അനുസ്മരണം സംഘടിപ്പിച്ചു

36

നെല്ലുവായ് ഗ്രാമീണ വായനശാലയുടെയും ചില്‍ഡ്രന്‍സ് ഫിലിം ക്ലബ്ബ് സംസ്ഥാന സമിതിയുടെയും ആഭിമുഖ്യത്തില്‍ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിനെ അനുസ്മരിച്ചു. വായനശാല ഹാളില്‍ നടന്ന ചടങ്ങ് ഏറെക്കാലം ലോഹിതദാസിനോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ശിഷ്യനും പ്രശസ്ത സംവിധായകനുമായ അരവിന്ദന്‍ നെല്ലുവായ് ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ടി കെ ശിവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍ ബി ബിജു, ആര്‍ട്ട് ഡയറക്ടര്‍ സുശാന്ത്, എരുമപ്പെട്ടി കള്‍ച്ചറല്‍ അക്കാദമി കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, വായനശാല ഭരണസമിതി അംഗവും ഓട്ടന്‍തുള്ളല്‍ കലാകാരനുമായ പ്രദീപ് നമ്പീശന്‍, ലൈബ്രറിയന്‍ സ്മിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അങ്കിത, ലോഹിതദാസ് സിനിമയിലെ ഗാനം ആലപിച്ചു.

 

ADVERTISEMENT
error: Content is protected !!