കടങ്ങോട് പഞ്ചായത്തിലെ ആധുനിക ശ്മശാനം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇടം സാംസ്‌കാരിക വേദി സെക്രട്ടറിക്ക് നിവേദനം നല്‍കി. പഞ്ചായത്തിന്റെ 2025 – 26 പദ്ധതിയില്‍ ശ്മശാനം ആധുനിക വല്‍ക്കരിക്കുന്നതിനും 2026 – 27 പദ്ധതിയില്‍ വാതക ശ്മശാനമാക്കുന്നതിനും ഫണ്ട് വകയിരിത്തിയിട്ടുണ്ട്. എന്നാല്‍ പദ്ധതി രേഖയില്‍ മാത്രമായി കിടക്കുകയാണ്. നിര്‍മ്മാണത്തിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.പഞ്ചായത്തിലെ ജനങ്ങള്‍ വലിയ തുക ചിലവാക്കി ദൂരെയുള്ള ശ്മശാനങ്ങളെയാണ് മൃതദേഹ സംസ്‌കാരത്തിനായി ആശ്രയിക്കുന്നത്. ഗ്യാസ് ക്രിമിറ്റോറിയത്തിന്റേയും ഇതിലേക്കുള്ള റോഡുകളുടേയും നിര്‍മ്മാണം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ഇടം സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ആര്‍.രാധിക, സെക്രട്ടറി കെ.എം.അക്ബര്‍ അലി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എ.ഫരീദലി, ഷൗക്കത്ത് കടങ്ങോട്, ഇ.കെ.മിനി,നാസിമ സക്കീര്‍, നാരായണന്‍ കോടനാട് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.



