32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu അന്‍സാര്‍ വിമണ്‍സ് കോളേജില്‍ ദേശീയ കായിക ദിനാചാരണം നടത്തി

അന്‍സാര്‍ വിമണ്‍സ് കോളേജില്‍ ദേശീയ കായിക ദിനാചാരണം നടത്തി

171

ദേശീയ കായിക ദിനാചാരണത്തിന്റെ ഭാഗമായി പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജില്‍ വിവിധയിനം മത്സരങ്ങള്‍ അരങ്ങേറി. കോളേജ് പ്രിന്‍സിപ്പാള്‍ ജെ.ഫരീദ പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു. ഷൂട്ട് ഔട്ട് മത്സരത്തിലും കായിക ക്വിസ്സിലും വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കെടുത്തു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തിയ പരിപാടിക്ക് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ആരിഫ്.ടി.എ, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ അശ്വതി സുരേഷ്, സിമിനു, ജനറല്‍ ക്യാപ്റ്റന്‍ സി.എന്‍ ഫിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!