ചെറുകിട വ്യവസായ വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ.എ.വിനോദിനെ ആദരിച്ചു

ദേശീയ ചെറുകിട വ്യവസായ ദിനാചരണത്തിന്റെ ഭാഗമായി ചെറുകിട വ്യവസായ വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അകതിയൂര്‍ സ്വദേശി പാറേംപാടം കിണ്ണത്തെയില്‍ വീട്ടില്‍ കെ.എ.വിനോദിനെ പോര്‍ക്കുളം സേവാഭാരതി ആദരിച്ചു. രാവിലെ വിനോദിന്റെ അകതിയൂരിലെ സോപ്പുപൊടി നിര്‍മ്മാണ യൂണിറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പോര്‍ക്കുളം സേവാഭാരതി പ്രസിഡന്റ് മനോജ്കുമാര്‍ കരുമത്തില്‍ അധ്യക്ഷനായി. ചടങ്ങില്‍ വിനോദിനെ പൊന്നാട അണിയിച്ച് സേവാഭാരതിയുടെ അഭിനന്ദന ഫലകം കൈമാറി.

ADVERTISEMENT
Malaya Image 1

Post 3 Image