29.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur വാതക ശ്മശാനം തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധം

വാതക ശ്മശാനം തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധം

45

വടക്കേക്കാട് ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തി.ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനം അടിയന്തിരമായി പണി പൂര്‍ത്തീകരിച്ച് ജുണ്‍ 30 ന് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് കരാര്‍ കമ്പനിയും പഞ്ചായത്തധികൃതരും നല്‍കിയ വാക്ക് പ്രാവര്‍ത്തികമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. നായരങ്ങാടി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നാരംഭിച്ച പ്രതിക്ഷേധ ജാഥ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. ജനകീയ സമിതി കണ്‍വീനര്‍ മാധവന്‍ പൂങ്ങാട്ട്, സമരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഞ്ചായത്തോഫീസിന് മുന്നില്‍ കിടത്തിയ പ്രതീകാത്മക മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിച്ചു.ജോയിന്‍ കണ്‍വീനര്‍ മനോജ് വെള്ളക്കട, കോഡിനേറ്റര്‍മാരായ കെ.പി അഖില്‍, കെ.ആര്‍ വിനു, ഇ.എസ് സുബിന്‍, സംഗീത മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!