27.5 C
Kunnamkulam
Sunday, October 4, 2026
Home Bureaus Chavakkad ‘തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ ലഹരിവിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

‘തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ ലഹരിവിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

38

ഐ.സി.എ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും വടക്കേകാട് പോലീസിന്റെയും ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ ലഹരിവിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്ഡ് ക്രോസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മന്‍സൂര്‍ റാലിയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. വടക്കേക്കാട് പോലീസ് ഓഫീസര്‍ ജിതേഷ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ സി അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ എം കെ മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കി. അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഡോക്ടര്‍ എം.കെ സിദ്ദിഖ് , അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങള്‍, ജെ.ആര്‍.സി പ്രവര്‍ത്തകര്‍, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!