30.6 C
Kunnamkulam
Monday, August 17, 2026
Home Bureaus Kechery കേച്ചേരിയില്‍ തനിച്ചു താമസിച്ചിരുന്ന 78കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കേച്ചേരിയില്‍ തനിച്ചു താമസിച്ചിരുന്ന 78കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

174

കേച്ചേരിയില്‍ തനിച്ചു താമസിച്ചിരുന്ന 78കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഴുവഞ്ചേരിയില്‍ തനിച്ചു താമസിച്ചിരുന്ന കളരിക്കല്‍ വീട്ടില്‍ വേലായുധന്റെ ഭാര്യ 78 വയസ്സുള്ള തങ്കമണിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കമണി സ്ഥിരമായി ജോലിക്കായി പോകാറുള്ള സമീപത്തെ വീട്ടുകാര്‍, ഇവര്‍ ജോലിയ്ക്ക് വരാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീടിനു പുറകുവശത്ത് വീണുകിടക്കുന്ന നിലയില്‍ തങ്കമണിയെ കണ്ടെത്തിയത്. പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിയിച്ച തനുസരിച്ച് സ്ഥലത്തെത്തിയ കുന്നംകുളം ഹനീഫാസ് ക്ലിനിക്ക് ആംബുലന്‍സ് പ്രവര്‍ത്തകര്‍ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം പോലീസ് സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് സംസ്‌കാരം നടത്തും.

ADVERTISEMENT
error: Content is protected !!