25.6 C
Kunnamkulam
Sunday, October 4, 2026
Home Bureaus Punnayurkulam ജി.എഫ്.യു.പി. സ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ പുന്നയൂര്‍ കുടുംബാരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു

ജി.എഫ്.യു.പി. സ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ പുന്നയൂര്‍ കുടുംബാരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു

85

ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ജി.എഫ്.യു.പി. സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു.ജെ.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ അമ്പിളി ഫ്രാന്‍സിസ് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരായ സഞ്ജയ് രാജ്, നീനു ജോസഫ് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ഭാവിയില്‍ ഒരു ഡോക്ടറായി തീരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ തലം മുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രയത്‌നിക്കേണ്ടതിനെക്കുറിച്ചും ഡോക്ടര്‍ സഞ്ജയ് രാജ് കുട്ടികളോട് സംസാരിച്ചു സമീപത്തെ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഡോക്ടര്‍ ജ്യോതിയെയും കുട്ടികള്‍ ആദരിച്ചു. പകര്‍ച്ചവ്യാധി മുന്‍കരുതലുകളുടെ ഭാഗമായി മാസ്‌ക് ധരിച്ചെത്തിയ കുട്ടികളെ ഡോക്ടര്‍ അഭിനന്ദിച്ചു. ഇതിനുശേഷം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി സന്ദര്‍ശിച്ച കുട്ടികള്‍ ആയുര്‍വേദ ഡോക്ടര്‍ പ്രസീതയെയും ബൊക്കെ നല്‍കി ആദരിച്ചു. കുട്ടികളോടൊപ്പം അധ്യാപകരായ സിന്‍സ്സി, ഹരീഷ് എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!