എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ തെരുവ്‌നായ ആക്രമണത്തില്‍ 17 വളര്‍ത്തുക്കോഴികള്‍ ചത്തു

ചാവക്കാട് എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ തെരുവ്‌നായ ആക്രമണത്തില്‍ 17 വളര്‍ത്തുക്കോഴികള്‍ ചത്തു. എടക്കഴിയൂര്‍ അതിര്‍ത്തി പെട്രോള്‍ പമ്പിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പുതുവീട്ടില്‍ മഠത്തിപറമ്പില്‍ ഷംസുദീന്റെ വീട്ടിലെ കോഴികളെയാണ് തെരുവ് നായക്കള്‍ കടിച്ചു കൊന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.ഷംസുദ്ധീന്‍ താമസിക്കുന്ന വീടിന് സമീപത്തെ പറമ്പിലായിരുന്നു കോഴിക്കൂട് ഉണ്ടായിരുന്നത്. ഇരുമ്പ് കൂട് തകര്‍ത്താണ് നായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നത്. മേഖലയില്‍ തെരുവ് നായ ശല്യം വര്‍ധിച്ചു വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഭീഷണിയായ തെരുവ് നായ ശല്യത്തിന് എത്രയും വേഗം അധികൃതര്‍ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

ADVERTISEMENT