കേരള സര്‍ക്കാര്‍ കാര്‍ഷിക വികസനകര്‍ഷക ക്ഷേമ വകുപ്പിന്റെയും നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഞാറ്റുവേലച്ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷനായി. പച്ചക്കറി തൈകള്‍, തെങ്ങിന്‍ തൈകള്‍, നാടന്‍ ഉല്‍പന്നങ്ങള്‍, വിവിധ കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപണനവും കാര്‍ഷിക ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് കൃഷിരീതികള്‍, ഉല്‍പാദന വര്‍ധന, ജൈവകൃഷിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ചാലുപറമ്പില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമേഷ് പിടാവനൂര്‍, സുധീഷ്, ഷബ്‌ന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വൈശാഖ്, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാര്‍, ഹെഡ് ക്ലര്‍ക്ക് സതീശന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരും പൊതുജനങ്ങളും പങ്കെടുത്തു.



