പെരുമണ്ണൂര്‍ ഇ.പി.എന്‍.എന്‍.എം.എം. ചൈതന്യ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണവും പി.എന്‍. പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. സംസ്ഥാന മാധ്യമ പുരസ്‌കാര ജേതാവ് സി. മൂസ പെരിങ്ങോട് ഉദ്ഘാടനം ചെയ്തു.കുട്ടികളില്‍ വായനാശീലം വളര്‍ത്തുകയും പുസ്തകങ്ങളുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. എസ്.ആര്‍.വി. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൈതന്യ ലൈബ്രറി സന്ദര്‍ശിച്ച് വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുകയും ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. ചൈതന്യ ലൈബ്രറി പ്രസിഡന്റ് ഡോ. ഇ.എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന മാധ്യമ പുരസ്‌കാര ജേതാവായ സി. മൂസ പെരിങ്ങോടിനെ പ്രധാനാധ്യാപിക ഷിജിമോള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപിക നയന, ലൈബ്രേറിയന്‍ സുനിത, അസിസ്റ്റന്റ് ലൈബ്രേറിയന്‍ സുധ എന്നിവര്‍ സംസാരിച്ചു. മധുരം വിതരണവും നടത്തി.



