25.4 C
Kunnamkulam
Friday, July 3, 2026
Home Bureaus Perumpilavu ‘റീഡ്‌സ്പയര്‍ 2026’ വായന മാസാചരണം സമാപിച്ചു

‘റീഡ്‌സ്പയര്‍ 2026’ വായന മാസാചരണം സമാപിച്ചു

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ലൈബ്രറി ഒരുക്കിയ ‘റീഡ്‌സ്പയര്‍ 2026’ വായന മാസാചരണം സമാപിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരന്‍ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സാജിത റസാഖ് അധ്യക്ഷത വഹിച്ചു. വായന മാസത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, കഥാരചന, കവിതാലാപനം, പുസ്തകാസ്വാദനം തുടങ്ങിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് റഫീഖ് പട്ടേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. വായന വീടുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലെ വിവിധ വിഭാഗം മേധാവികളുടെ നേതൃത്വത്തില്‍ ‘അക്ഷര യാത്ര ബാഗ്’ വിതരണവും നടന്നു.

 

ADVERTISEMENT
error: Content is protected !!