സംസ്ഥാനത്ത് ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെ ആചരിച്ച ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കെഎസ്ഇബി കുന്നംകുളം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ടൗണില്‍ ബഹുജന വൈദ്യുതി സുരക്ഷാ സന്ദേശ റാലി സംഘടിപ്പിച്ചു.ഇന്നത്തെ അവബോധം നാളത്തെ പ്രതിരോധം എന്ന ഈ വര്‍ഷത്തെ പ്രധാന സുരക്ഷാ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു റാലി. കുന്നംകുളം ഡിവിഷനിലെ സേഫ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡിവിഷന് കീഴിലെ 11 സെക്ഷന്‍ ഓഫീസുകളില്‍ നിന്നുള്ള വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പങ്കെടുത്തു. സുരക്ഷാ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയ ജീവനക്കാരുടെ റാലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. റാലിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി വൈദ്യുതി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസുകളും വിതരണം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സെക്ഷന്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് നടന്നത്. സബ് ഡിവിഷന്‍ സേഫ്റ്റി ഓഫീസര്‍മാരായ സിന്ധു, ശ്രീജ, ലിജി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.



