അക്കിക്കാവ് കമ്പിപ്പാലത്ത് വീണ്ടും അപകടം; കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികനായ ഇയ്യാല്‍ സ്വദേശിക്കും സമീപത്ത് സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുകയായിരുന്ന അഗതിയൂര്‍ സ്വദേശി മണിക്കും പരിക്കേറ്റു. പാതയില്‍ കിടന്നിരുന്ന ടോറസ് ലോറിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാതയില്‍ ഭാഗകിമായി ഗതാഗത തടസപ്പെട്ടു. അതേസമയം വിവരം അറിയിച്ച് പോലീസ് സംഭവ സ്ഥലത്ത് എത്തിയില്ല എന്നാക്ഷേപം ഉയര്‍ന്നിട്ടുണ്ട്.രണ്ട് ദിവസം മുമ്പ് അക്കിക്കാവ് കോളേജ് ജംഗ്ഷനില്‍ ലോ ഫ്‌ലോര്‍ ബസ് ഇടിച്ച് ഒരാള്‍ മരിച്ചിരുന്നു.തുടര്‍ച്ചയായി അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും ഗതാഗത നിയന്ത്രണ നടപടികളും അടിയന്തരമായി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



