കരുതലിന്റെ സന്ദേശവുമായി അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് ‘ടുഗെദര്‍ ഫോര്‍ തൃശൂര്‍’ സമൂഹസേവന പരിപാടിക്ക് തുടക്കമിട്ടു.കടവല്ലൂര്‍, കടങ്ങോട് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട 28 കുടുംബങ്ങളിലേക്ക് സാന്ത്വനത്തിന്റെ ഭക്ഷണക്കിറ്റുകള്‍ കൈമാറി.തൃശൂര്‍ ജില്ലാ കലക്ട്രേറ്റുമായി കൈകോര്‍ത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി നടത്തിവരുന്ന സാമൂഹ്യ സേവന യജ്ഞത്തിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം പെരുമ്പിലാവ് കടവല്ലൂരിലെ വിധവയും നിര്‍ധന വീട്ടമ്മയുമായ കൂത്തു പറമ്പില്‍ കെ എ ലളിതക്ക് കിറ്റ് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിത റസാഖ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ പ്രിന്‍സിപ്പല്‍ രവ്യ കെ. ആര്‍. , വിദ്യാര്‍ത്ഥിനികളായ ഹൈഫ, നസ്മിയ എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍മാരായ ഷഹര്‍ബാന്‍ സി. എം., റെജി എ. ബി. എന്നിവര്‍ നേതൃത്വം നല്‍കി.



