25.4 C
Kunnamkulam
Friday, July 3, 2026
Home Bureaus Chavakkad ചാവക്കാട് ശക്തമായ മഴയില്‍ വീട് തകര്‍ന്നു ; ആളപായമില്ല

ചാവക്കാട് ശക്തമായ മഴയില്‍ വീട് തകര്‍ന്നു ; ആളപായമില്ല

ചാവക്കാട് ശക്തമായ മഴയില്‍ വീട് തകര്‍ന്നു; ആളപായമില്ല, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബ്ലാങ്ങാട് മാട്ടുമ്മല്‍ സബ്‌സ്റ്റേഷന് കിഴക്ക് താമസിക്കുന്ന രായി മരക്കാര്‍ വീട്ടില്‍ കുന്നുമ്മല്‍ ഉസ്മാന്‍-ബുഷറ ദമ്പതികളുടെ ഓട് മേഞ്ഞ വീടാണ് തകര്‍ന്നത്. വീടിന്റെ അടുക്കളയോട് ചേര്‍ന്ന പുറകുവശമാണ് പൂര്‍ണ്ണമായും ഇടിഞ്ഞുവീണത്. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് രാത്രി പത്തു മണിയോടെയാണ് വീട് തകര്‍ന്നത്. അപകടസമയത്ത് ഉസ്മാനും ഭാര്യ ബുഷറയും മകളും ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

ADVERTISEMENT
error: Content is protected !!