കോട്ടപ്പടിയില്‍ തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടപ്പടി സ്റ്റോറീസ് കൂട്ടായ്മ ഗുരുവായൂര്‍ നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കി. കോട്ടപ്പടി ആര്‍.സി.യു.പി സ്‌കൂള്‍ പരിസരം തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും, കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന കുട്ടിയെ നായ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പള്ളിയിലേക്ക് വരുന്ന വിശ്വാസികളും നായ പേടിയിലാണ്. ആരാധന നടക്കുന്ന സമയത്ത് ആളുകളുടെ ചെരുപ്പുകള്‍ എടുത്തുകൊണ്ടു പോകുന്നതായും പരാതിക്കാര്‍ പറഞ്ഞു. കോട്ടപ്പടി സ്റ്റോറീസ് പ്രസിഡന്റ് സെബി താണിക്കല്‍ ഗുരുവായൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനി റെജിക് എന്നിവരാണ് നിവേദനം നല്‍കിയത്.



