25.4 C
Kunnamkulam
Friday, July 3, 2026
Home Bureaus Chavakkad ചാവക്കാട് നഗരസഭില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടന്നു

ചാവക്കാട് നഗരസഭില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടന്നു

ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. യതീന്ദ്രദാസ് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ മാത്രംകോട്ട്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എച്ച്. സലാം, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. രഞ്ജിത്ത് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍,നഗരസഭ അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ ശശീന്ദ്ര എസ്. തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, കര്‍ഷകര്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!