25.4 C
Kunnamkulam
Friday, July 3, 2026
Home Bureaus Kechery ഭാനുമതിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍

ഭാനുമതിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍

ചിറപറമ്പ് മാമ്പറ്റ ഭാനുമതിയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് കെ.എസ്. ഇ. ബി കൂനംമൂച്ചി സെക്ഷന്‍ ജീവനക്കാരുടെ കാരുണ്യ സ്പര്‍ശം.വീട്ടിലേക്ക് ലൈന്‍ വലിക്കുന്നതിനുള്ള ഇലട്രിക് പോസ്റ്റ് ഉള്‍പ്പെടെ ഉള്ള വൈദ്യുതി കണക്ഷന് ആവശ്യമായ പണം ജീവനക്കാര്‍ സ്വരൂപിച്ചു നല്‍കിയാണ്.ഭാനുമതിയുടെ ഭവനത്തില്‍ വെളിച്ചമെത്തിച്ചത്. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അംഗം പി. എം ഉമ്മര്‍,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്ധു, സീനിയര്‍ സൂപ്രണ്ട് ടെസ്സി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ചിത്ര, സഞ്ച് എഞ്ചിനീയര്‍മാരായ ലിജിത്, ശ്രീതു, ഓവര്‍സീയര്‍മാര്‍,ലൈന്‍മാന്‍മാര്‍ തുടങ്ങിയവര്‍ ഭവാനിയുടെ വീട്ടില്‍ പ്രകാശമെത്തുന്നതിന് സാക്ഷ്യം വഹിക്കുന്നതിന് എത്തിയിരുന്നു.ബി.പി.എല്‍കണക്ഷന്‍ കൊടുക്കുന്നതിന് നിയമ തടസ്സങ്ങള്‍ മൂലം ഇരുട്ടിലായിരുന്നു ഒറ്റയ്ക്ക് താമസിച്ച് വരുന്ന ഭവാനി. ജീവനക്കാരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കണക്ഷന്‍ കൊടുക്കുന്നതിന് സഹായകരമായത്.

 

 

 

ADVERTISEMENT
error: Content is protected !!