കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ വി ബി ജി റാം ജി പദ്ധതിക്ക് കാട്ടകാമ്പാലില്‍ തുടക്കമായി.തൊഴിലുറപ്പു പദ്ധതിയില്‍ കാതലായ മാറ്റം വരുത്തി കൊണ്ട് വന്ന പദ്ധതിയുടെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം പി രാജന്, കെ എം റസാക്ക്, ഷൈലജ അരുണ്‍ദാസ്, പഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറി ആല്‍ഫ്രഡ് സോജന്, അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുജ, ഓവര്‍സീയര്‍ അജിത എന്നിവര്‍ പ്രസംഗിച്ചു.



