28.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu എളവള്ളി ഞാറ്റുവേല ചന്ത സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

എളവള്ളി ഞാറ്റുവേല ചന്ത സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

41

കൃഷിയെയും കാര്‍ഷിക അറിവുകളും അറിയാന്‍ വിദ്യാര്‍ത്ഥികള്‍ എളവള്ളി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ഞാറ്റുവേല ചന്ത സന്ദര്‍ശിച്ചു. കൃഷിയെ അറിയാന്‍ കൃഷിപാഠം എന്ന ക്ലാസ്സും, കാര്‍ഷിക ക്വിസ്സ് മത്സരവും വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു കൊണ്ട് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ എന്‍.ടി. ഫ്രെഡി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എന്‍ ബി ജയ, സനില്‍ കുന്നത്തുള്ളി, ചിത്ര രതിഷ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീബിത ഷാജി, ആനി ജോസ്, ഗീതു മനേഷ് , ഫേന്‍സി സുബിരാജ്, തുളസി രാമചന്ദ്രന്‍ ,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എം.ജി പ്രശാന്തി ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍.പി.ജി സുബിദാസ് , പി എം ജോസഫ്, ബി.ആര്‍ സന്തോഷ്, ഷാജി കാക്കശ്ശേരി, സി.ടി ജാന്‍സി എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് ഓഫീസും . വിവിധ തരം സ്റ്റാളുകളും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. കാക്കശ്ശേരി ഗവ:എല്‍പി സ്‌കൂള്‍,കാക്കശ്ശേരി വിദ്യാവിഹാര്‍ എന്നി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഞാറ്റു വേല ചന്തയില്‍ സന്ദര്‍ശനം നടത്തിയത്. പുവ്വത്തൂര്‍ സെന്റ് ആന്റണിസ് യു. പി സ്‌കൂള്‍, വിദ്യാവിഹാര്‍, ചിറ്റാടുകര സെന്റ് സെബാസ്റ്റ്യന്‍, എളവള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കാര്‍ഷിക ക്വിസ്സ് മത്സരങ്ങളില്‍ പങ്കെടുത്തു.പഞ്ചായത്തിലെ മറ്റു സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച്ച രാവിലെ മുതല്‍ ചന്തയില്‍ സന്ദര്‍ശനം നടത്തും.

 

ADVERTISEMENT
error: Content is protected !!