24.6 C
Kunnamkulam
Monday, August 24, 2026
Home Bureaus Punnayurkulam ഞാറ്റുവേലചന്തയും കര്‍ഷക സഭയും നടത്തി

ഞാറ്റുവേലചന്തയും കര്‍ഷക സഭയും നടത്തി

28

പോര്‍ക്കുളം ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേലചന്തയും കര്‍ഷക സഭയും നടത്തി. കൃഷിഭവനില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര സുബീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് കെ.എ.ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ജി. രഘുനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു. മെമ്പര്‍മാരായ തമ്പി.കെ.ജോബ്, രേഖാ ജയരാമന്‍, പ്രവീണ്‍കുമാര്‍, കെ.കെ രതീഷ്, പഞ്ചായത്ത് സെക്രട്ടറി മൈമൂനത്ത്, കൃഷി ഓഫീസര്‍ സുഷ്‌ന എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക ഉല്പാദന ഉപാധികളുടെ വില്പനയും പ്രദര്‍ശനവും, സൗജന്യ പച്ചക്കറിവിത്ത് വിതരണവും, ഗുണമേന്മയുള്ള തെങ്ങില്‍ തൈകളുടെ വിതരണവും നടന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍, എഡിസി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!