25.4 C
Kunnamkulam
Sunday, July 5, 2026
Home Bureaus Kechery ഒൻപതുവയസ്സുകാരന് മിഠായി നൽകി ലൈംഗികാതിക്രമ ശ്രമം; പ്രതി പിടിയിൽ

ഒൻപതുവയസ്സുകാരന് മിഠായി നൽകി ലൈംഗികാതിക്രമ ശ്രമം; പ്രതി പിടിയിൽ

മിഠായി നല്‍കി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചയാളെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.9 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിക്ക് മിഠായി നല്‍കി വശീകരിച്ച് കാറില്‍ കയറ്റികൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഭവത്തില്‍ ചുക്കുബസാര്‍ സ്വദേശിയായ പുഴങ്ങരയില്ലത്ത് വീട്ടില്‍ ഇസ്മയിലിനെയാണ് (56) പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പീഢനശ്രമം, കുട്ടി മാതാപിതാക്കളോട് അറിയിച്ചതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പാവറട്ടി പോലീസ് പോക്‌സോ ആക്ട പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പാവറട്ടി എസ്.ഐ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ADVERTISEMENT
error: Content is protected !!