29.2 C
Kunnamkulam
Saturday, October 17, 2026
Home Bureaus Perumpilavu ബഷീർ അനുസ്മരണം; അൻസാർ സ്കൂളിലെ കുരുന്നുകളുടെ പ്രകടനം വൈറലാകുന്നു

ബഷീർ അനുസ്മരണം; അൻസാർ സ്കൂളിലെ കുരുന്നുകളുടെ പ്രകടനം വൈറലാകുന്നു

215

ബേപ്പൂരിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ യു.കെ.ജി കുരുന്നുകള്‍ ഒരുക്കിയ അഭിനയം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി.ബഷീറിന്റെയും പാത്തുമ്മയുടെയും പ്രണയവും കുസൃതിയും നിറഞ്ഞ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോയതാണ് ഇവര്‍ ഒരുക്കിയ ദൃശ്യാവിഷ്‌കാരം.കൊപ്പം അഴകന്‍ കണ്ടത്തില്‍ നസീഹ് – ഷെഹരിയ ദമ്പതികളുടെ മകന്‍ ഹയ്സാന്‍ സഹക്ക് ബഷീറായും, പെരുമ്പിലാവ് ചാത്താത്തയില്‍ താഹ – നസീമ ദമ്പതികളുടെ മകള്‍ ഇസ്സ ആമിന പാത്തുമ്മയായും വേഷമണിഞ്ഞു. കുട്ടികളുടെ സംഭാഷണ ശൈലിയും ഭാവങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ബഷീറിനെ ഓര്‍മ്മിപ്പിച്ചു. വീഡിയോ ക്ലാസ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയിലും നിമിഷങ്ങള്‍ക്കകം വൈറലായി. അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കുരുന്ന് കലാകാരന്മാരെ പ്രത്യേകം അഭിനന്ദിച്ചു.

 

ADVERTISEMENT
error: Content is protected !!