26 C
Kunnamkulam
Monday, July 6, 2026
Home Bureaus Kunnamkulam സ്‌കൂളില്‍ ഭീമന്‍ കടന്നല്‍ക്കൂട് ;സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

സ്‌കൂളില്‍ ഭീമന്‍ കടന്നല്‍ക്കൂട് ;സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

 

കുന്നംകുളം നഗരസഭയിലെ വടുതല ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ഭീമന്‍ കടന്നല്‍ക്കൂട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ എത്തിയപ്പോഴാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍, മേല്‍ക്കൂരയിലെ ഷീറ്റിനോട് ചേര്‍ന്ന് വലിയ കടന്നല്‍ക്കൂട് ശ്രദ്ധയില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ കെട്ടിടത്തിലെ ഷീറ്റുകള്‍ ഇളകുമ്പോള്‍ കടന്നല്‍ക്കൂടിന് ഇളക്കം തട്ടുകയും, ഇത് കാരണം സമീപപ്രദേശങ്ങളിലേക്ക് കടന്നലുകള്‍ കൂട്ടത്തോടെ പറന്നെത്തുകയും ചെയ്യുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കടന്നല്‍ക്കൂട് സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്തായി നിരവധി ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടാകാന്‍ ഇടയുള്ള വലിയ അപകടസാധ്യത കണക്കിലെടുത്താണ് സ്‌കൂള്‍ അധികൃതര്‍ അടിയന്തരമായി ഇന്ന് സ്‌കൂളിന് അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

 

ADVERTISEMENT
error: Content is protected !!