29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Perumpilavu ജില്ലയിലെ മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു

ജില്ലയിലെ മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു

69

 

വരടിയം സര്‍വ്വീസ് സഹകരണ ബാങ്കിനാണ് ഒന്നാം സ്ഥാനം, കൂനംമുച്ചി ബാങ്കിനു മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലയിലെ മികച്ച ബാങ്കിനുനുള്ള രണ്ടാം സ്ഥാനം ലഭിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നു ബാങ്ക് പ്രസിഡണ്ട് എം.കെ മോഹനന്‍ പറഞ്ഞു. 2006 വരെയുള്ള യു.ഡി.എഫിന്റെ ഭരണകാലത്ത് നഷ്ടത്തിലായിരുന്ന ബാങ്ക് എല്‍.ഡി.എഫ് ഭരണത്തിലെത്തിയ ശേഷമാണ് ഇപ്പോഴത്തെ ഉയര്‍ച്ചയിലെത്തിയത്. സഹകാരികളുടേയും ജീവനക്കാരുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ അംഗീകാരത്തിന് അര്‍ഹത നേടിയതെന്നും പ്രസിഡണ്ട് പറഞ്ഞു. നിക്ഷേപ സമാഹരണം, കാര്‍ഷിക മേഖലക്ക് വേണ്ട പലിശ രഹിത ലോണുകള്‍, നീതി മെഡിക്കല്‍സ്, ആംബുലന്‍സ് സര്‍വീസ് ചെറുകിട സംരഭങ്ങള്‍ തുടങ്ങുന്നതിനുള്ള സംവിസാനങ്ങള്‍ എല്ലാം, ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം എല്ലാം അംഗീകാരത്തിന് അര്‍ഹയാക്കി.

ADVERTISEMENT
error: Content is protected !!