തൃശ്ശൂര്‍ ജില്ലാ മത്സ്യവിതരണ-അനുബന്ധ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു.വിന്റെ 3-ാമത് ജില്ലാ സമ്മേളനം ജൂലൈ 09, വ്യാഴാഴ്ച കുന്നംകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കുന്നംകുളം ടൗണ്‍ഹാളിലെ ബാബു എം.പാലിശ്ശേരി നഗറില്‍ നടക്കുന്നസമ്മേളനം സിഐടിയു ജില്ല ജനറല്‍ സെക്രട്ടറി യു.പി.ജോസഫ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സഫറുള്ള സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സിഐടിയു ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ., ഫെഡറേഷന്റെ അഖിലേന്ത്യാ കമ്മറ്റി അംഗങ്ങളായ യു.രാജുമോന്‍, കെ.എ.സാജിത്ത്, സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.സോമന്‍, ജില്ലാ കമ്മറ്റിയംഗം കെ.കെ.മുരളീധന്‍ എന്നിവര്‍ സംബന്ധിക്കും. യൂണിയനിലെ 7026 തൊഴിലാളികളെ പ്രതിനിധീകരിച്ച് 150 പേരാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക. കുന്നംകുളത്തെ തുറക്കുളം മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും, ഈ വിഷയത്തില്‍ നഗരസഭ മാര്‍ച്ച് ഉള്‍പ്പെടെ സംഘടിപ്പിച്ച പ്രസ്ഥാനമാണ് സിഐടിയു എന്നും ഭാരവാഹികള്‍ പറഞ്ഞു. ആയിരകണക്കിന് വരുന്നവര്‍ തൊഴിലെടുത്ത് വരുന്ന ഈ മേഖലയിലെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് അധികാരികള്‍ പരിഹാരം കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ജില്ല സെക്രട്ടറി കെ.എം. അലി, കുന്നംകുളം ഏരിയ സെക്രട്ടറി പി.രാജേഷ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.എ. അസീസ്, യൂണിയന്‍ ഭാരവാഹികളായ എ.ആര്‍.സുനീഷ്, എം.കെ.അശോകന്‍ എന്നിവര്‍ പങ്കെടുത്തു.



