വിധവ ക്ഷേമ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നൂറോളം വനിതകള്‍ക്ക് കുടകള്‍ വിതരണം ചെയ്തു. വിധവ ക്ഷേമ സംഘം സംസ്ഥാന രക്ഷാധികാരി എം.ഡി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി.റിസര്‍ച്ച് ആന്‍ഡ് പോളിസി കണ്‍വീനര്‍ കെ.സി.സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്ത്തകന് കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ലീല രാമകൃഷ്ണന്, കുന്നംകുളം നഗരസഭ 19-ാം വാര്‍ഡ് കൗണ്‍സിലര്‍ നന്ദിനി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വിധവ ക്ഷേമ സംഘം ജില്ലാ സെക്രട്ടറി ശോഭന കുന്നത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് അത്ഫോണ്സ നന്ദിയും പറഞ്ഞു.



