26 C
Kunnamkulam
Monday, July 6, 2026
Home Bureaus Punnayurkulam മണ്‍സൂണ്‍ മത്സ്യസമൃദ്ധി ബയോഫ്‌ലോക് വരാല്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി

മണ്‍സൂണ്‍ മത്സ്യസമൃദ്ധി ബയോഫ്‌ലോക് വരാല്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി

സംസ്ഥാന ഫിഷറീസ് വകുപ്പും, വടക്കേകാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധയുടെ ഭാഗമായി നടത്തിയിരുന്ന മണ്‍സൂണ്‍ മത്സ്യസമൃദ്ധി ബയോഫ്‌ലോക് വരാല്‍ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. 6-ാംവാര്‍ഡിലെ സജിത വടക്കേപുരക്കല്‍ എന്ന കര്‍ഷകയുടെ നേതൃത്വത്തിലായിരുന്നുമത്സ്യകൃഷി നടത്തിയിരുന്നത്. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു വിളവെടുപ്പിന്റെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ സീമ മൊയ്തുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികളായ സലിം, ഹയരുന്നീസ, നിഷിദ്ധ, ആര്‍ എം ബക്കര്‍, നിഷ, ജിതേഷ് ഷെസീന എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് വകുപ്പിന്റെ പദ്ധതി പ്രകാരം യൂണിറ്റ് കോസ്റ്റിന്റെ 40ശതമാനം തുകയാണ് കര്‍ഷകക്ക് ലഭിക്കുന്നത്. 800 ഗ്രാം മുതല്‍ 1 കിലോഗ്രാം തൂക്കം വരുന്ന വരാല്‍ മത്സ്യങ്ങളാണ് വിളവെടുത്തത്. മത്സ്യ കൃഷിയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ കര്‍ഷക സജിത വിവരിച്ചു. ചാവക്കാട് മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രേഷ്മ ആര്‍ നായര്‍ സ്വാഗതവും, ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രേമോട്ടര്‍ സി കെ ഗീതമോള്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!