28.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Chavakkad അലിഫ് അറബിക് ടാലന്റ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കായുള്ള സമ്മാനദാനം നടന്നു

അലിഫ് അറബിക് ടാലന്റ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കായുള്ള സമ്മാനദാനം നടന്നു

39

 

പുത്തന്‍കടപ്പുറം ജി.എഫ്.യു.പി .സ്‌കൂളിന്റെ നേതൃത്വത്തില്‍ കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ സ്‌കൂള്‍ തലത്തില്‍ നടത്തിയ അലിഫ് അറബിക് ടാലന്റ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കായുള്ള സമ്മാനദാനം നടന്നു. യു.പി. വിഭാഗത്തില്‍ യഥാക്രമം മുഹമ്മദ് ഷയാന്‍, നവീദ്, റിസ്വാന്‍, ഷഹ്സാന്‍ , ഫര്‍ഹ എന്നിവരും എല്‍.പി.വിഭാഗത്തില്‍ ഷെഹ്‌സാന, റെയ്ഹ ഫാത്തിമ, ബിലാല്‍, തന്ഹ, ഗാസി എന്നിവരും വിജയികളായി. പ്രധാധ്യാപിക പി.കെ. റംലബീവി അനുമോദന പ്രസംഗം നടത്തി. അറബിക് അധ്യാപകന്‍ എം.കെ.അബ്ദുല്‍ സലീം, ലീഡര്‍ ഉമ്മുല്‍ ഹയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!