മാറഞ്ചേരി മൈത്രി വായനശാലയുടെ നേതൃത്വത്തില്‍ വായനപക്ഷാചരണ സമാപനസമ്മേളനവും ബഷീര്‍ അനുസ്മരണവും സംഘടിപ്പിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി. വി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ അനുസ്മരണ പ്രഭാഷണം എഴുത്തുകാരിയും, അധ്യാപികയുമായ സുബിത നിര്‍വഹിച്ചു. മൈത്രി പ്രസിഡന്റ് കാട്ടില്‍ മുഹമ്മദ്കുട്ടി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ എന്‍ കെ അബ്ദുല്‍നാസര്‍, എം. ടി നജീബ്, വയോജനവേദി സെക്രട്ടറി ചന്ദ്രഹാസാന്‍, എ.കെ ആലി, ബഷീര്‍ സില്‍സില തുടങ്ങിയവര്‍ സംസാരിച്ചു. വായനശാല പ്രസിഡന്റ് ഖാലിദ് മംഗലത്തേല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ. ടി അലി സ്വാഗതവും ലൈബ്രറിയാന്‍ സബിത നന്ദിയും പറഞ്ഞു. സെക്രട്ടറി സലാം മലയംകുളത്തേല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ രുദ്രന്‍ വാരിയത്ത്, വഹാബ് മലയംകുളം, അഷ്റഫ് പൂച്ചാമം, ഉണ്ണി മാനേരി, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബഷീറിന്റെ കൃതി പ്രേമലേഖനം നോവലിന്റെ വയനാസ്വാദന അവതരണം ബാലവേദി അംഗങ്ങള്‍ അവതരിപ്പിച്ചു. ബഷീര്‍ സില്‍സില വായനശാലക്ക് ഉപഹാരമായി നല്‍കിയ പുസ്തകങ്ങള്‍ പ്രസിഡന്റ് ഖാലിദ് മംഗലത്തേല്‍ ഏറ്റു വാങ്ങി. നാടന്‍ പാട്ട്, ചിത്രരചന, പ്രസംഗമത്സരം എന്നിവയില്‍ പങ്കെടുത്ത മുഴുവന്‍ ബാലവേദി അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.



