31.3 C
Kunnamkulam
Sunday, October 18, 2026
Home Bureaus Punnayurkulam ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ ഐക്യദാര്‍ഢ്യ ബൈക്ക് റാലി നടത്തി ചമ്മനൂര്‍ മെക്ക് സെവന്‍...

‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ ഐക്യദാര്‍ഢ്യ ബൈക്ക് റാലി നടത്തി ചമ്മനൂര്‍ മെക്ക് സെവന്‍ ഹെല്‍ത്ത് ക്ലബ്ബ്

11

മെക്ക് സെവന്‍ ഹെല്‍ത്ത് ക്ലബ്ബ് ചമ്മനൂരിന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ ഐക്യദാര്‍ഢ്യ സന്ദേശ ബൈക്ക് റാലി നടത്തി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന, മെക്ക് സെവന്‍ ഹെല്‍ത് ക്ലബ് ചമ്മനൂരിന്റെ നൂറാംദിനാഘോഷങ്ങളുടെ ഭാഗമായാണ് ജനമൈത്രി പോലീസ്, ടീം വിജിലന്റ് എന്നിവരുമായി ചേര്‍ന്ന് ബൈക്ക് റാലി സംഘടിപ്പിച്ചത്.രാവിലെ ഏഴു മണിക്ക് ചമ്മന്നൂരില്‍ നിന്ന് ആരംഭിച്ച ബൈക്ക് റാലി വടക്കേക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം ഫ്‌ലാഗ് ഓഫ് ചെയ്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്ത്, ഉദ്ഘാടനം നിര്‍വഹിച്ചു. ഹെല്‍ത്ത് ക്ലബ് ചെയര്‍മാന്‍ അലി പഷ്ണത്തയില്‍ അധ്യക്ഷത വഹിച്ചു. കൊച്ചന്നൂര്‍, വടക്കേക്കാട്, കുഴിങ്ങര, വടക്കേക്കാട് പോലീസ് സ്റ്റേഷന്‍, ആല്‍ത്തറ, ആറ്റുപുറം, പരൂര്‍ എന്നിവിടങ്ങളില്‍ ചുറ്റി ചമ്മന്നൂരില്‍ സമാപിച്ചു. വനിതകള്‍ അടക്കമുള്ള ക്ലബ് അംഗങ്ങള്‍ ബൈക്ക് റാലിയിലും ആരംഭ റാലിയിലും പങ്കെടുത്തു. മെക്ക് സെവന്‍ ചീഫ് കോഡിനേറ്റര്‍ കുഞ്ഞിമുഹമ്മദ് വീട്ടിപ്പറമ്പില്‍, വൈസ് ചെയര്‍മാന്‍ ഹുസൈന്‍ ചെറുവത്തൂര്‍, കോഡിനേറ്റര്‍മാരായ വിജയന്‍ പെറ്റാംകുന്നത്ത്, ശരീഫ് പാണ്ടോത്തയില്‍, ഉസ്മാന്‍ ഷാ എന്നിവരും വനിതാ വളണ്ടിയര്‍മാരും നേതൃത്വം നല്‍കി. പ്രദേശത്തെ ജീവകാരുണ്യ – സന്നദ്ധ സംഘടനകളുടെ ആംബുലന്‍സ് സേവനവും റാലിയില്‍ ഉണ്ടായിരുന്നു.
25 ന് രാവിലെ 7 മണിക്ക് നടക്കുന്ന നൂറാം ദിവസം ആഘോഷ പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ ഷിബു ഉദ്ഘാടനം ചെയ്യും. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി, മെക് സെവന്‍ കേരള ട്രെയിനര്‍ ജിതീഷ്, ചങ്ങരംകുളം മേഖല ട്രെയിനര്‍ ജബ്ബാര്‍ അമ്പലക്കോട് തുടങ്ങി ജനപ്രതിനിധികളും സാമൂഹ്യ പൊതു സേവനരംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!