31.5 C
Kunnamkulam
Sunday, October 18, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ആനത്താവളത്തില്‍ ആനകളുടെ വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു

ഗുരുവായൂര്‍ ആനത്താവളത്തില്‍ ആനകളുടെ വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു

2

ഗുരുവായൂര്‍ ആനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി ആനകളെ തിരിച്ചറിയുന്നത് എളുപ്പമാകും. ഇതിനായി ഓരോ ആനകളുടെയും കെട്ടുംതറിയ്ക്ക് സമീപം അവയുടെ പേരും വയസ്സും മറ്റ് അടിസ്ഥാന വിവരങ്ങളും അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഗുരുവായൂരപ്പന് ഭക്തര്‍ സമര്‍പ്പിക്കുന്ന ആനകളെയാണ് ആനത്താവളത്തില്‍ പരിപാലിക്കുന്നത്. ആനകളെ കാണാനും അവയുടെ പ്രത്യേകതകള്‍ അറിയാനുമായി ദിവസേന നിരവധി പേരാണ് ഇവിടെയെത്തുന്നത്. നിലവില്‍ ആനകളെ കാണാനെത്തുന്നവര്‍ക്ക് അവയുടെ പേരും വയസ്സും മറ്റ് വിവരങ്ങളും പാപ്പാന്മാര്‍ പറഞ്ഞുകൊടുക്കുന്നതാണ് പതിവ്. ഒരേസമയം നിരവധി സന്ദര്‍ശകര്‍ എത്തുമ്പോള്‍ ഓരോ ആനയെയും തിരിച്ചറിയാനും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇത് ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെ സന്ദര്‍ശകര്‍ക്ക് നേരിട്ട് വിവരങ്ങള്‍ വായിച്ചറിയാം. ഇതോടെ ഓരോ ആനയുടെയും പേരും പ്രായവും അറിയാന്‍ പാപ്പാന്മാരോട് ചോദിച്ചറിയേണ്ട സാഹചര്യം ഒഴിവാകും. ആനകളെ കാണാനെത്തുന്ന ഭക്തര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനം. ആനകളെ കാണുക എന്നതിലുപരി അവയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരം കൂടിയാണ് ഈ ബോര്‍ഡുകളിലൂടെ സാധ്യമാകുന്നത്. ഇതോടൊപ്പം മദപ്പാടുള്ള ആനകളുടെ കെട്ടുംതറിക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!