31.5 C
Kunnamkulam
Sunday, October 18, 2026
Home Bureaus Guruvayur ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

28

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. രാവിലെ ശീവേലിക്ക് മുമ്പാണ് ചെന്നിത്തല ദര്‍ശനം നടത്തിയത്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച, കണ്‍വേയര്‍ ഡിഷ് വാഷ് മെഷീന്റെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. പാത്രങ്ങളും ഗ്ലാസും വേഗത്തില്‍ കഴുകി വൃത്തിയാക്കുന്ന യന്ത്രസംവിധാനമായ ഡിഷ് വാഷ് മെഷീന്‍ അന്ന ലക്ഷ്മി ഹാളിലാണ് സ്ഥാപിച്ചത്. തിരുവനന്തപുരം സ്വദേശി ഗണേഷ് കുമാറാണ് ഇത് വഴിപാടായി സമര്‍പ്പിച്ചത്. 4,000 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഇതോടൊപ്പം സമര്‍പ്പിച്ചു. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനാണ് മന്ത്രി ബിന്ദു കൃഷ്ണ എത്തിയത്. രാവിലെ എട്ടുമണിയോടെ ഇരുവരും മടങ്ങി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ടി.നാരായണന്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. പി.ആര്‍. ബിജോയ്, ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി.

 

ADVERTISEMENT
error: Content is protected !!