ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ. സ്‌കൂളില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാന്‍ഡ് പാരന്റ്‌സ് ഫുട്‌ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ഫാ.പോള്‍ മുരിങ്ങത്തേരി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോസ് താണിക്കല്‍ , വൈസ് പ്രിന്‍സിപ്പല്‍ ഷാനു ജോഫി, കെ.ജി.പി.ടി.എ. പ്രസിഡന്റ് ധന്യ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. കിന്‍ഡര്‍ഗാര്‍ട്ടന്‍ പി.ടി.എ. അംഗങ്ങളും രക്ഷിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊച്ചുമക്കളോടൊപ്പംഎത്തിയ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഷൂട്ടൗട്ടില്‍ സജീവമായി പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ മികച്ച കായികമികവും മത്സരാവേശവും പ്രകടിപ്പിച്ചതോടെ ഫൂട്ടൗട്ട് ആവേശം തീര്‍ത്തു.വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.



