25.3 C
Kunnamkulam
Thursday, July 9, 2026
Home Bureaus Chavakkad ‘ദി ഡോട്ട്‌സ്’ ജില്ലാ സാഹിത്യോത്സവിന് വ്യാഴാഴ്ച തുടക്കമാകും

‘ദി ഡോട്ട്‌സ്’ ജില്ലാ സാഹിത്യോത്സവിന് വ്യാഴാഴ്ച തുടക്കമാകും

 

ദി ഡോട്ട്‌സ് എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് 33-ാമത് എഡിഷന്‍ ജില്ലാ സാഹിത്യോത്സവിന് ചാവക്കാട് മണത്തലയില്‍ ഇന്ന് വൈകീട്ട് തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ആറു വിഭാഗങ്ങളിലായി ജില്ലയിലെ 9 ഡിവിഷനുകളില്‍ നിന്നായി 1500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആദ്യദിനമായ ജൂലൈ ഒമ്പതിന് പതാക ഉയര്‍ത്തല്‍ കര്‍മ്മം സമസ്ത കേന്ദ്ര മുശാവറ അംഗം പി.എസ്.കെ. മൊയ്തു ബാഖവി മാടവന നിര്‍വഹിക്കും. ശേഷം നടക്കുന്ന ബുഖാറ സാദാത്തീങ്ങളുടെ ലോകം’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ പി.എ.കെ മൊയ്തു ബാഖവി മാടവന, ഉമൈര്‍ ബുഖാരി ചെറുമുറ്റം പങ്കെടുത്ത് സംസാരിക്കും. രണ്ടാം ദിവസം വൈകീട്ട് നടക്കുന്ന ആത്മീയ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ ഫൈസി ഉദ്ഘാടനം ചെയ്യും. റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും മൂന്നാം ദിനം വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ മുഹമ്മദ് ഇല്ല്യാസിന്റെ അദ്ധ്യക്ഷതയില്‍ പ്രശസ്ത ഇന്ത്യന്‍ കവി കെ സച്ചിദാനന്ദന്‍ സാഹിത്യോത്സവ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. എസ്എസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് സാദിഖ് നിസാമി പ്രമേയ പ്രഭാഷണം നടത്തും സാഹിത്യോത്സവിനോടനുബന്ധിച്ച് രണ്ട് ദിനങ്ങളിലായി നടക്കുന്ന കള്‍ച്ചറല്‍ ബിനാലെ അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

ADVERTISEMENT
error: Content is protected !!