പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സൗകര്യപ്രദമായ നിലയില്‍ പറമ്പന്തള്ളി നട സെന്ററില്‍ സജ്ജമാക്കിയ മണലൂര്‍ എംഎല്‍എയുടെ ഓഫീസിന്റെ ഉദ്ഘാടനം സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ നിര്‍ദ്ദഹിച്ചു. സിപിഐ മണലൂര്‍ മണ്ഡലം സെക്രട്ടറി വി.ആര്‍ മനോജ് അധ്യക്ഷനായി. ഓഫീസ് ഉദ്ഘാടനത്തിനോട നുബന്ധിച്ച് കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച 9 ഇനത്തില്‍പ്പെട്ട 20 പേര തൈകള്‍ ഓഫീസ് വളപ്പില്‍ നട്ടു കൊണ്ട് പേര ഉദ്യാനത്തിന് തുടക്കമിട്ടു.



