27.2 C
Kunnamkulam
Thursday, July 9, 2026
Home Bureaus Chavakkad പുത്തന്‍കടപ്പുറം ജി.എഫ്.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിയമസാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു

പുത്തന്‍കടപ്പുറം ജി.എഫ്.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിയമസാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു

 

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍കടപ്പുറം ജി.എഫ്.യു.പി. സ്‌കൂളിലെ യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നിയമസാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു. അഭിഭാഷകനും, മീഡിയേറ്ററുമായ പ്രിമോന്‍ നിയമ സാക്ഷരത ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക പി.കെ. റംല, പാര ലീഗല്‍ വോളണ്ടിയര്‍ കെ.എസ്.ഷരീന, സ്റ്റാഫ് സെക്രട്ടറി എം.കെ.സലീം, എസ്.കെ.പ്രിയ, എം.ആര്‍.ഐശ്വര്യ, എ.എസ്. സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു. നിയമസേവനം, നിയമ സാക്ഷരത, അദാലത്ത്, പോക്‌സോകേസുകളുടെ നിയമപരിരക്ഷ തുടങ്ങിയവയില്‍ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ADVERTISEMENT
error: Content is protected !!