27.2 C
Kunnamkulam
Thursday, July 9, 2026
Home Bureaus Punnayurkulam ‘മേക് സെവന്‍ ‘ഹെല്‍ത്ത് ക്ലബ്ബ്’അമല്‍ ചമ്മന്നുര്‍ യൂണിറ്റ് ശനിയാഴ്ച്ച മുതല്‍ ആരംഭിക്കും

‘മേക് സെവന്‍ ‘ഹെല്‍ത്ത് ക്ലബ്ബ്’അമല്‍ ചമ്മന്നുര്‍ യൂണിറ്റ് ശനിയാഴ്ച്ച മുതല്‍ ആരംഭിക്കും

 

ആരോഗ്യസംരക്ഷണത്തില്‍ പുതിയ വിപ്ലവവുമായി ‘മേക് സെവന്‍ ‘ഹെല്‍ത്ത് ക്ലബ്ബ്’അമല്‍ ചമ്മന്നുര്‍ യൂണിറ്റ് ശനിയാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യകരമായ ഒരു ജീവിതശൈലി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 10 അംഗ സമിതിയുടെ നേതൃത്വത്തിലാണ് ചമ്മന്നൂര്‍ യുണീറ്റ് നടത്തുന്നത്. തികച്ചും സൗജന്യമായിട്ടാണ് പരിശീലനം. ശനിയാഴ്ച്ച രാവിലെ 6 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി നിര്‍വഹിക്കും. അലി പഷ്ണത്തയിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മേക് സെവന്‍ ഹെല്‍ത്ത് ക്ലബ് ചീഫ് ട്രെയിനര്‍ ജിധേഷ് മലക്കപ്പറമ്പ്, കോഡിനേറ്റര്‍ ജബ്ബാര്‍ ആലങ്കോട് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ യൂണിറ്റ് ചീഫ് കോഡിനേറ്റര്‍ കാരുണ്യം കുഞ്ഞ്മുഹമ്മദ് ഹാജി വിട്ടിപറമ്പില്‍, സെക്രട്ടറി അഷ്‌കര്‍ അറക്കല്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ്സലാം, ട്രഷറര്‍ ഹുസൈന്‍ ചെറുവത്തൂര്‍, കോര്‍ഡിനേറ്റര്‍ ഷെരീഫ് പാണ്ടോത്തയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!