27.2 C
Kunnamkulam
Thursday, July 9, 2026
Home Bureaus Perumpilavu എസ്.സി.ഫ്‌ളാറ്റ് സമുച്ചയത്തിലെ മാലിന്യം ;ആക്ഷേപം വാസ്തവവിരുദ്ധമെന്ന് പഞ്ചായത്ത്

എസ്.സി.ഫ്‌ളാറ്റ് സമുച്ചയത്തിലെ മാലിന്യം ;ആക്ഷേപം വാസ്തവവിരുദ്ധമെന്ന് പഞ്ചായത്ത്

 

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ എസ്.സി.ഫ്‌ളാറ്റ് സമുച്ചയത്തില്‍ അഴുകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ മാലിന്യം നിക്ഷേപിച്ചെന്ന ആക്ഷേപം വാസ്തവവിരുദ്ധമെന്ന് പഞ്ചായത്ത്. ദുര്‍ഗന്ധം വമിക്കുന്നതായ ഒന്നും തന്നെ ഇവിടെ നിക്ഷേപിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.എസ്.സി.ഫ്‌ളാറ്റ് സമുച്ചയത്തിന് സമീപം ദുര്‍ഗന്ധം വമിക്കുന്നു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കറിന്റെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയില്‍ ഫ്‌ലാറ്റ് സമുച്ചയത്തിലോ പരിസരത്തോ ദുര്‍ഗന്ധം വമിക്കുന്നതോ അഴുകിയതോ ആയ യാതൊരു മാലിന്യവും നിക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമായതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പകരം, പഞ്ചായത്ത് പരിധിയില്‍ നിന്ന് ഹരിതകര്‍മസേന ശേഖരിച്ച ചില്ല് പഞ്ചായത്ത് എം.സി.എഫ്. നിര്‍മ്മിക്കുന്നതിനായി വാങ്ങിയ സ്ഥലത്ത് താല്‍ക്കാലികമായി സൂക്ഷിച്ചിരുന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും, ഈ ചില്ലുകള്‍ സമയബന്ധിതമായി മാറ്റുന്നതിന് നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഫ്‌ലാറ്റ് സമുച്ചയത്തില്‍ അഴുകിയ മാലിന്യം തള്ളിയെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത വസ്തുതാവിരുദ്ധവും, തെറ്റായ ധാരണ സൃഷ്ടിക്കുന്നതാണെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാക്ക്, പഞ്ചായത്ത് മെമ്പര്‍ സ്വപ്ന പ്രിന്‍സ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുജ. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അല്‍ത്താഫ് റഹ്‌മാന്‍ എന്നിവരും പരിശോധന ടീമില്‍ ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!