28.3 C
Kunnamkulam
Friday, July 10, 2026
Home Bureaus Guruvayur മന്ത്രി കെ. മുരളീധരൻ ഗുരുവായൂരിൽ: ചികിത്സാ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപനം

മന്ത്രി കെ. മുരളീധരൻ ഗുരുവായൂരിൽ: ചികിത്സാ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപനം

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗിയെ ഗേറ്റില്‍ തടഞ്ഞ താല്‍ക്കാലിക ജീവനക്കാരനെ അടിയന്തരമായി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. മുന്‍ എം.എല്‍.എയുടെ ശുപാര്‍ശയില്‍ നിയമിക്കപ്പെട്ടയാളാണ് ഈ ജീവനക്കാരന്‍.രോഗിയുടെ ഇ.സി.ജി കൃത്യം 7.20-ന് എടുത്തിരുന്നതായും, ഗേറ്റില്‍ തടഞ്ഞതൊഴിച്ചാല്‍ മറ്റ് വീഴ്ചകള്‍ പ്രാഥമികമായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ അഡീഷണല്‍ ഡി.എച്ച്.എസ്, ഡി.എം.ഒ, എച്ച്.ഒ.ഡി, സൂപ്രണ്ട് എന്നിവരോട് അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, പഞ്ചായത്ത് പരിധിയിലെ ഹെല്‍ത്ത് സെന്ററുകളില്‍ സാമ്പത്തിക തടസ്സമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും, സര്‍ക്കാര്‍-സ്വകാര്യ മേഖല വ്യത്യാസമില്ലാതെ ചികിത്സാ വീഴ്ചകളില്‍ കര്‍ശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി..

ADVERTISEMENT
error: Content is protected !!