26.1 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu അപകടഭീഷണിയായ മരച്ചില്ലകള്‍ അടിയന്തിരമായി നീക്കണം; കാട്ടകാമ്പാലില്‍ കെഎസ്ഇബി യോഗം തീരുമാനിച്ചു

അപകടഭീഷണിയായ മരച്ചില്ലകള്‍ അടിയന്തിരമായി നീക്കണം; കാട്ടകാമ്പാലില്‍ കെഎസ്ഇബി യോഗം തീരുമാനിച്ചു

38

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെ എസ് ഇ ബി ലോക്കല്‍ അഡൈ്വസറി യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ അധ്യക്ഷത വഹിച്ചു.റോഡില്‍ ഇലക്ട്രിക് ലൈനുകളുടെ മുകളിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരത്തിന്റെ കൊമ്പുകള്‍ ഉള്‍പ്പെടെ അടിയന്തിരമായി നീക്കം ചെയാനും, താഴ്ന്നു കിടക്കുന്ന കമ്പികള്‍ വലിച്ചു കെട്ടുന്നതിനും നടപടികള്‍ ഉണ്ടാവണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.പഞ്ചായത്തിന്റെ സ്ട്രീറ്റ് ലൈന്‍ ഇല്ലാത്ത വിവിധ ഇടങ്ങളില്‍ ലൈന്‍ വലിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഡെപ്പോസിറ് ചെയ്ത 8 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.സ്ട്രീറ്റ് ലൈന്‍ ഇല്ലാത്ത ഇടങ്ങളില്‍ ലൈന്‍ വലിക്കുന്നതിനു വേണ്ടി ഈ പദ്ധതി വര്‍ഷത്തില്‍ തുക വകയിരുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.പഴഞ്ഞി കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ജിതേഷ് കെ എസ്, സബ് എഞ്ചിനീയര്‍ സുനില്‍ സി ബി, വൈസ് പ്രസിഡന്റ് മിനി ഐപ്പ് ,സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!