27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Guruvayur ഹൃദയസ്പർശിയായ ഏകാഭിനയം ; അൻസാർ സ്കൂളിലെ ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളെ സ്വാധീനിച്ചു

ഹൃദയസ്പർശിയായ ഏകാഭിനയം ; അൻസാർ സ്കൂളിലെ ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളെ സ്വാധീനിച്ചു

അന്‍സാര്‍ സ്‌കൂളില്‍ നടത്തിയ ഹൃദയസ്പര്‍ശിയായ ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഏകാഭിനയം കണ്ട് വിദ്യാര്‍ത്ഥികകളുടെ കണ്ണ് നനഞ്ഞു. പെരുമ്പിലാവ്: ലഹരിവസ്തുക്കളുടെ ദുരന്തഫലങ്ങള്‍ സമൂഹത്തിന് മുന്നില്‍ ശക്തമായി അവതരിപ്പിച്ച് അന്‍സാര്‍ ടീന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിക്ക് അടിമപ്പെട്ട മകന്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തുകയും തുടര്‍ന്ന് ജയിലിലാകുകയും, വാര്‍ദ്ധക്യസദനത്തില്‍ ഒറ്റപ്പെടുന്ന പിതാവിന്റെ ഹൃദയഭേദകമായ ജീവിതകഥ ആസ്പദമാക്കി, നാടകപ്രവര്‍ത്തകന്‍ ബേബി രാജിന്റെ ഏകാഭിനയം പരിപാടിയുടെ മുഖ്യആകര്‍ഷണമായി. ലഹരി വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയാകെ എങ്ങനെ തകര്‍ക്കുന്നുവെന്ന ശക്തമായ സന്ദേശമാണ് അവതരണം പകര്‍ന്നുനല്‍കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിത റസാഖ് ഉദ്ഘാടനം നിര്‍വഹിച്ചു.ജൂനിയര്‍ വൈസ് പ്രിന്‍സിപ്പല്‍ ഫരീദ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജൂനിയര്‍ പ്രിന്‍സിപ്പല്‍ രവ്യ കെ ആര്‍. അധ്യാപകന്‍ ടി പി അസീസ്, ടീന്‍ ഇന്ത്യ വിദ്യാര്‍ത്ഥി പ്രതിനിധികളായ അമീന്‍, റിഫ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!