28.3 C
Kunnamkulam
Friday, July 10, 2026
Home Bureaus Guruvayur അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാഘോഷത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാഘോഷത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

 

അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പും എക്‌സൈസ് വകുപ്പും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. ടി.ഡി ശ്രീജ. അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍. ചടങ്ങില്‍ ‘ലഹരി വിരുദ്ധ സന്ദേശം’ നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ക്യാമ്പയിനിന്റെ ഭാഗമായി ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. മണികണ്ഠന്‍ ലഹരിമുക്ത കേരളം -യുവതയുടെ ഉത്തരവാദിത്തം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നയിച്ചു.

ADVERTISEMENT
error: Content is protected !!