28.3 C
Kunnamkulam
Friday, July 10, 2026
Home Bureaus Kechery കിഴക്കാളൂര്‍ കുംഭാര ഉന്നതിയില്‍ സന്ദര്‍ശനം നടത്തി പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ

കിഴക്കാളൂര്‍ കുംഭാര ഉന്നതിയില്‍ സന്ദര്‍ശനം നടത്തി പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ

 

പരമ്പരാഗത കളിമണ്‍പാത്ര നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ കണ്ടാണശേരി പഞ്ചായത്തിലെ കിഴക്കാളൂര്‍ കുംഭാര ഉന്നതിയില്‍ സന്ദര്‍ശനം നടത്തി പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ.. നവ മണലൂര്‍ വികസന കാഴ്ചപ്പാട് ഒരുക്കുന്നതിന്റെ ഭാഗമായാണ് മണ്‍പാത്രനിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ താമസിക്കുന്ന ഉന്നതി എംഎല്‍എ സന്ദര്‍ശിച്ചത്. തൊഴിലും ജീവിതവും നിലനിര്‍ത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം തൊഴിലാളികള്‍ എംഎല്‍എക്ക് കൈമാറി. തുടര്‍ന്നു തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണയോഗവും നടന്നു. സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റിയംഗം സി അംബികേശന്‍ സ്വീകരണ യോഗത്തില്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി കെ എസ് ദിലീപ്, എന്‍ എ ബാലചന്ദ്രന്‍, ഗംഗാധരന്‍ മാസ്റ്റര്‍, ഷിനോജ് ഗോകുലം എന്നിവര്‍ സംസാരിച്ചു

 

ADVERTISEMENT
error: Content is protected !!