25.3 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Perumpilavu മത്സ്യകര്‍ഷകനായ കുട്ടംകുളങ്ങര കെ എസ് ശശിധരനെ സേവാഭാരതി ആദരിച്ചു

മത്സ്യകര്‍ഷകനായ കുട്ടംകുളങ്ങര കെ എസ് ശശിധരനെ സേവാഭാരതി ആദരിച്ചു

52

 

ദേശീയ മത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി നോങ്ങല്ലൂരിലെ മത്സ്യകര്‍ഷകനായ കുട്ടംകുളങ്ങര കെ എസ് ശശിധരനെ പോര്‍ക്കുളം സേവാഭാരതി ആദരിച്ചു. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ സ്ഥിര താമസമാക്കിയ ശശിധരന്‍ മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്‌സും, മത്സ്യക്കൃഷിയും സംയോജിപ്പിച്ചുകൊണ്ടുള്ള അക്വാപോണിക്‌സ് എന്ന നൂതന ജൈവ കൃഷിയാണ് ചെയ്തുവരുന്നത്.
അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ കൃഷിയിടത്തിലെത്തി അക്വാപോണിക്‌സ് കൃഷി രീതികള്‍ നേരില്‍ കണ്ടു മനസ്സിലാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ പൊന്നാട ചാര്‍ത്തി, ഫലകം നല്‍കി ആദരിച്ചു. പോര്‍ക്കുളം സേവാഭാരതി പ്രസിഡന്റ് സി മഹേഷ്, സെക്രട്ടറി മണിക്കുട്ടന്‍, ട്രഷറര്‍ കെ എസ് പ്രദീപ്, സാമാജികം കണ്‍വീനര്‍ കെ ഷിബിന്‍, രക്ഷാധികാരിമാരായ കെ കെ വേണു, മനോജ്കുമാര്‍ കരുമത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ADVERTISEMENT
error: Content is protected !!