25.3 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Perumpilavu ഹോമിയോ ആയുര്‍വേദ സൗജന്യ ചികിത്സാ ക്യാമ്പുകളുടെ ഉദ്ഘാടനം കെ ജയശങ്കര്‍ നിര്‍വഹിച്ചു

ഹോമിയോ ആയുര്‍വേദ സൗജന്യ ചികിത്സാ ക്യാമ്പുകളുടെ ഉദ്ഘാടനം കെ ജയശങ്കര്‍ നിര്‍വഹിച്ചു

132

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹോമിയോ ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹോമിയോ ആയുര്‍വേദ സൗജന്യ ചികിത്സാ ക്യാമ്പുകളുടെ പഴഞ്ഞി മേഖല തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ പഴഞ്ഞി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പി റ്റി എ പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ പി എം അലി ,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജന്‍,കെ എം റസാഖ്, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശബ്‌ന കൃഷ്ണന്‍,
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ സൗജന്യ മരുന്ന് വിതരണവും, രക്ത പരിശേധനയും ഉണ്ടാകും. മൂന്നാമത്തെ മേഖല ക്യാമ്പ് പെങ്ങാമുക്ക് ഗവര്‍മെന്റ് എല്‍ പി സ്‌കൂളില്‍ ജൂലൈ 14 ന് നടക്കും.ഡോക്ടര്‍ ശബ്‌നാ കൃഷ്ണന്‍, ഡോക്ടര്‍ നിഖില്‍, ജോസ്, ഡോക്ടര്‍ സീന എസ് കെ എം, ഡോക്ടര്‍ ട്രിഷ ഗൃഗറി,ഡോക്ടര്‍ രമ്യ തുടങ്ങിയവര്‍ രോഗികളെ പരിശോധിച്ചു.ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിലെ ആദ്യവാരത്തില്‍ പെരുംന്തുരുത്തിയില്‍ വിപുലമായിട്ടുള്ള ക്യാമ്പും സംഘടിപ്പിക്കും.

ADVERTISEMENT
error: Content is protected !!