24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Perumpilavu വില്ലേജ് സമ്മേളനം നടത്തി

വില്ലേജ് സമ്മേളനം നടത്തി

79

കര്‍ഷക തൊഴിലാളി യൂണിയന്‍ കാട്ടകാമ്പാല്‍ വില്ലേജ് സമ്മേളനം നടത്തി. കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഡിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം. ബി പ്രവീണ്‍, കുന്നംകുളം ഏരിയ പ്രസിഡണ്ട് എം എസ് വിനോദ്, ജില്ലാ കമ്മറ്റി അംഗം ഓമനാ ബാബു, ഏരിയ എക്‌സിക്യൂട്ടിവ് അംഗം വി രാജന്‍, സിപിഐ (എം) ഏരിയ കമ്മറ്റി അംഗം ടി സി ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിയന്ത്രണ കമ്മറ്റി സി കെ സുജാത, ഷീജ സുഗതന്‍, എം എ കുമാരന്‍ എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. സമ്മേളനനഗരിയില്‍ വില്ലേജ് പ്രസിഡന്റ് റ്റി കെ രാജന്‍ പതാക ഉയര്‍ത്തി. വില്ലേജ് സെക്രട്ടറി സന്തോഷ് കൊളത്തേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വില്ലേജിലെ 15 യൂണിറ്റുകളില്‍ നിന്നുള്ള സമ്മേളന പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!